കൊച്ചിയിൽ പുക ഉയരുന്നു
പൊലീസിനെ കണ്ടവരുണ്ടോ ?

ശ്രീനാഥ് ഭാസി ഉൾപ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ചില നിര്‍ണ്ണായ നീക്കങ്ങൾ പൊലീസ് നടത്തുമെന്നാണറിയുന്നത്. ഈ വഴിക്ക് പോയാൽ...
കൊച്ചി : സിനിമാസെറ്റിൽ ലഹരിഒഴുക്ക് നിരീക്ഷിക്കാൻ പോയ പൊലീസ് ഏമാൻമാര് എവിടെ? ചോദ്യം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരോടാണെങ്കിൽ ഉത്തരം പ്രതീക്ഷിക്കേണ്ട. സിനിമാസെറ്റിലെ ലഹരിഒഴുക്ക് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാൻ പോയ ഉദ്യേഗസ്ഥര്‍ ഇപ്പോൾ എവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെട്ട പ്രതികൾ നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരിവസ്തുക്കൾ നൽകിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് സ്പെഷ്യൽ ബ്രാഞ്ചുകാരുടെ സ്പെഷ്യൽ ‘നിരീക്ഷണം’ വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്.
ലൊക്കേഷനിൽ നിരീക്ഷണം നടത്താൻ പോയവര്‍ താരങ്ങളുടെ കൂടെ സെൽഫി എടുക്കാൻ ശ്രമിച്ചതുൾപ്പെടെ നിരവധി പരാതികളാണ് കൊച്ചി കമ്മീഷണറേറ്റിൽ ലഭിച്ചിട്ടുള്ളതത്രേ. എന്നാൽ സേനയ്ക്ക് നാണക്കേടായ വിഷയം ഇരുചെവി അറിയാതെ ഉന്നതര്‍ മുക്കിയെന്നും പറയപ്പെടുന്നു. ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കുടുങ്ങിയ പ്രതികളുടെ മൊഴികളിലെ വൈരിദ്ധ്യം തെളിയിക്കണമെങ്കിൽ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നുള്ള നിര്ണ്ണായകവിവരങ്ങളുമായി ഒത്തുനോക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ എല്ലാം പ്രഹസനമാകുന്ന സാഹചര്യത്തിൽ കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിവരം.
അതേസമയം, ശ്രീനാഥ് ഭാസി ഉൾപ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ചില നിര്‍ണ്ണായ നീക്കങ്ങൾ പൊലീസ് നടത്തുമെന്നാണറിയുന്നത്. ഈ വഴിക്ക് പോയാൽ പൊലീസിന്റെ പിടിപ്പുകേട് ചര്‍ച്ചയാകില്ലെന്നും അധികൃതര്‍ കരുതുന്നു. അതേസമയം, കൊച്ചിയിലെ ആഡംബരഹോട്ടൽ കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകളെക്കുറിച്ചും ഇപ്പോൾ കാര്യമായ അന്വേഷണമില്ലെന്നാണ് അറിയാൻ സാധിക്കുന്നത്. വരുംദിവസങ്ങളിൽ ലഹരിക്കെതിരായ സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കാനാണ് പൊലീസ് നീക്കം.
Photo Courtesy - Google











